ധാക്ക ഭീകരാക്രമണം: മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ചു; അഞ്ച് ഭീകരരെ വധിച്ചു - ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

 militant attack in bangladesh , isis , is , bangladesh ഐഎസ് , ബന്ദികള്‍ , ബംഗ്ലാദേശില്‍ ഭീകരാക്രമണം , വെടിവയ്‌പ്പ്
ധാക്ക| jibin| Last Modified ശനി, 2 ജൂലൈ 2016 (10:18 IST)
ബംഗ്ലാദേശ് തലസ്‌ഥാനമായ ധാക്കയിലെ നയതന്ത്രസ്‌ഥാപനങ്ങൾ സ്‌ഥിതിചെയ്യുന്ന സ്‌ഥലത്തെ ഒരു ഹോട്ടലിലെ
റസ്റ്റാറന്‍റിൽ ഭീകരർ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. അഞ്ച് ഭീകരരെ സൈനിക നീക്കത്തിൽ വധിച്ചു. രണ്ട് അക്രമികളെ പിടികൂടിയതായി റിപ്പോർട്ട്. രാവിലെ ഏഴരയോടെ നടത്തിയ സൈനിക നീക്കത്തിലാണ് ഭീകരരെ വധിച്ചതെന്ന് ലഫ്റ്റന്‍റ് കേണൽ തുഹിൻ മുഹമ്മദ് മസൂദ് അറിയിച്ചു.

ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. പത്ത് മണിക്കൂറുകള്‍ നീണ്ട അക്രമ സംഭവങ്ങൾക്കാണ് അറുതിയായത്. ആംബുലൻസ് അടക്കമുള്ള മുൻകരുതൽ സൗകര്യങ്ങൾ ഒരുക്കിയ ശേഷം നൂറോളം വരുന്ന കമാൻഡോ സംഘമാണ് ഭീകരർ താവളമടിച്ച റസ്റ്റാറന്‍റിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് വെടിവെപ്പ് നടത്തിയ ഭീകരരെ വധിച്ചാണ് സൈന്യം 20തോളം വരുന്ന ബന്ദികളെ മോചിപ്പിച്ചത്.

നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുല്‍ഷന്‍ മേഖലയിലാണ് വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.20ഓടെ എട്ടംഗ സായുധ സംഘം വെടിവെപ്പ് നടത്തിയത്. പത്തോളം ഭീകരര്‍ ആയുധങ്ങളുമായി ഹോട്ടലിൽ എത്തുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം തുരുതുരാ നിറയൊഴിക്കുകയായിരുന്നു.

വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗുല്‍ഷന്‍ മേഖലയിലാണ് എട്ടംഗ സായുധ ഭീകരസംഘം ആക്രമണം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :