കഴിഞ്ഞ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഹോക്കി താരത്തിനുള്ള പുരസ്കാരം പി ആര്‍ ശ്രീജേഷിന്

ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരത്തിനുള്ള ‘ധ്രുവബത്ര പ്ളെയര്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം മലയാളിയാളിയും ഇന്ത്യന്‍ ഗോള്‍കീപ്പറുമായ പി ആര്‍ ശ്രീജേഷിന്. ഒളിമ്പിക്സ് യോഗ്യതയും ലോക ഹോക്കി ലീഗില്‍ വെങ്കല മെഡലും ഉള്‍പ്പെടെ ഇന്ത്യ മികച്ച നേട്ടങ്ങള്‍ നേടിയത് ശ

ബംഗളൂരു, ഹോക്കി, ഇന്ത്യ, പി ആര്‍ ശ്രീജേഷ് Bengluru, Hockey, PR Sreejesh
ബംഗളൂരു| rahul balan| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (15:35 IST)
ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരത്തിനുള്ള ‘ധ്രുവബത്ര പ്ളെയര്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം മലയാളിയാളിയും ഇന്ത്യന്‍ ഗോള്‍കീപ്പറുമായ പി ആര്‍ ശ്രീജേഷിന്. ഒളിമ്പിക്സ് യോഗ്യതയും ലോക ഹോക്കി ലീഗില്‍ വെങ്കല മെഡലും ഉള്‍പ്പെടെ മികച്ച നേട്ടങ്ങള്‍ നേടിയത് ശ്രീജേഷിന്റെ മികച്ച പ്രകടത്തിന്റെ ബലത്തിലായിരുന്നു.

എറണാകുളം കിഴക്കമ്പലം സ്വദേശിയാണ് ശ്രീജേഷ്. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത് ശ്രീജേഷിന്റെ മികച്ച പ്രകടനത്തിന്റെ കരുത്തിലായിരുന്നു.
ഇന്ത്യന്‍ ടീമിലെ അംഗങ്ങളായ മന്‍പ്രീത് സിങ്, അക്ഷദീപ്, ബിരേന്ദ്ര ലക്ര എന്നിവരെ മറികടന്നാണ് ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരമായത്.

കഴിഞ്ഞ വര്‍ഷമാണ് മികച്ച ഹോക്കി താരങ്ങള്‍ക്ക് പുരസ്കാരം നല്‍കാന്‍ തുടങ്ങിയത്. ഹോക്കി ഇന്ത്യ വാര്‍ഷിക പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് ശ്രീജേഷ്. 25 ലക്ഷം രൂപയാണ് പുരസ്കാര തുക. ദീപികയാണ് മികച്ച വനിതാ താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :