ഐആര്‍എന്‍എസ്എസ് 1 സി വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (09:10 IST)
ഗതിനിര്‍ണയ സംവിധാനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് 1 സിയുടെ വിക്ഷേപണം വിജയകരം. പുലര്‍ച്ചെ 1.32ന് വിക്ഷേപിച്ച ഉപഗ്രഹത്തെ 21 മിനിട്ടു കൊണ്ട് പിഎസ്എല്‍വി സി-26 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. 1450 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.

ഐആര്‍എന്‍എസ്എസ് പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമാണിത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹങ്ങള്‍ കഴിഞ്ഞ വര്‍ഷം ജൂലായ് ഒന്നിനും ഈ വഷം ഏപ്രില്‍ നാലിനുമാണ് വിക്ഷേപിച്ചത്. രണ്ടര മാസത്തിനകം നാലാമത്തെ ഉപഗ്രഹമായ 1ഡി കൂടി വിജയകരമായി വിക്ഷേപിച്ചാല്‍ ഇന്ത്യയ്ക്കും സ്വന്തം ഗതിനിര്‍ണയ സംവിധാനമാകും.

ട്രെയിന്‍ ഗതാഗതം, റോഡ് ഗതാഗതം തുടങ്ങി പതിനൊന്നോളം പ്രധാനമേഖലകള്‍ക്ക് ഈ ഉപഗ്രഹത്തിന്റെ പ്രയോജനം ലഭിക്കും. വിമാനങ്ങളുടെയും കപ്പലുകളുടെയും കരയിലെ വാഹനങ്ങളുടെയും കൃത്യമായ ഗതിയും സ്ഥാനവും കണക്കാക്കാനും യുദ്ധമടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിലും ഉപഗ്രഹസംവിധാനം ഇന്ത്യക്ക് ഗുണകരമാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :