ഐആര്‍എന്‍എസ്എസ് ഒന്ന്- സി: വിക്ഷേപണം നാളെ

ബാംഗ്ലൂര്‍| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (11:56 IST)
ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന്- സി യുടെ വിക്ഷേപണം നാളെ. പുലര്‍ച്ചെ 1.32നാണ് വിക്ഷേപണം. 67 മണിക്കൂര്‍ നീണ്ട കൌണ്ട്്ഡൌണ്‍ പുരോഗമിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാ‍ണ് വിക്ഷേപണം. പിഎസ്എല്‍വി സി 26
ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിക്കുക.

ഉപഗ്രഹത്തിന് 1425.4 കിലോഗ്രാമാണ് ഭാരം. ഐആര്‍എന്‍എസ്എസ് ഒന്ന്- സി ഏഴ് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ മൂന്നാമത്തെ ഉപഗ്രഹമാണ്.ജിപിഎസിന്റെ ഇന്ത്യന്‍ ബദലാണ് ഐആര്‍എന്‍എസ്എസ് ഉപഗ്രഹം. സി യ്ക്ക് പുറമെ പരമ്പരയില്‍പ്പെട്ട മറ്റൊരു ഉപഗ്രഹം കൂടി വിക്ഷേപിച്ചാല്‍ രാജ്യത്തിന്റെ സ്വന്തം ഗതി നിര്‍ണയ സംവിധാനം പ്രവര്‍ത്തനമാരംഭിക്കും.

കപ്പല്‍ ഗതാഗതം, വ്യോമഗതാഗതം, ദുരന്തനിവാരണം, മൊബൈല്‍ ഫോണ്‍ വഴിയുള്ള നാവിക നിയന്ത്രണം , ദുരിതാശ്വാസ പ്രവര്‍ത്തനം, സൈനിക വിന്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ ഐആര്‍എന്‍എസ്എസ് ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :