അനുബന്ധ വാര്‍ത്തകള്‍
- ലോകത്തിലെ ഏറ്റവും ധനികനായ യാചകന്, മുംബൈയില്‍ രണ്ട് ഫ്ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!
- അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി
- ഇനി പോസ്റ്റോഫീസുകളില്‍ ഡിജിറ്റലായി പണം അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ നടപ്പിലാകും
- സാധാരണ സ്വര്‍ണത്തേക്കാള്‍ വില കൂടുതല്‍; വെളുത്ത സ്വര്‍ണത്തില്‍ എത്രശതമാനം സ്വര്‍ണം ഉണ്ടെന്നറിയാമോ!
- K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ
ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ
അതിദീര്‍ഘ യാത്രകള്‍ക്കായി പൊതുവെ നമ്മള് ഉപയോഗിക്കുന്ന ഗതാഗത സംവിധാനമാണ് ട്രെയിന്‍. ട്രെയിന്‍ സമയങ്ങളും ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യുവാനും പല സംവിധാനങ്ങളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ സംവിധാനങ്ങളെല്ലാം ഉണ്ടെങ്കിലും ട്രെയിന്‍ ലെയ്റ്റായാല് ഒരാള്ക്കുണ്ടാന്ന നഷ്ടത്തിന് നഷ്ടപരിഹാരം ചോദിക്കാനുള്ള വകുപ്പുകളൊന്നും നിലനിന്നിരുന്നില്ല. ഇപ്പോഴിതാ ഈ പരാതിക്ക് അറുതിവരുത്തിയിരിക്കുകയാണ് റെയില്‍വേ.
ട്രെയിനുകള്‍ ഇനി വൈകിയോടിയാലോ, വൃത്തിയില്ലാത്ത കോച്ചുകള്‍, എസിക്ക് മതിയായ തണുപ്പ് വരാതിരിക്കുകയോ ചെയ്താല്‍ ഇനി മുതല്‍ റെയില്‍വേയെ പരാതിയുമായി സമീപിക്കാം. പുതിയ സംവിധാനം വഴി ട്രെയിനുകളില്‍ എന്ത് അസൗകര്യമുണ്ടായാലും ആ വിഷയം ചൂണ്ടി കാണിച്ച് പരാതി നല്‍കാം. ട്രെയിനുകള്‍ 3 മണിക്കൂറിലധികം വൈകി ഓടുക. ട്രെയിനിലെ എ സി പ്രവര്‍ത്തിക്കാതിരിക്കുക. അല്ലെങ്കില്‍ മറ്റൊരു റൂട്ടില്‍ ട്രെയിന്‍ പോകുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത്(ടിഡിആര്‍) ഫയല്‍ ചെയ്യാനുള്ള സൗകര്യമാണ് ഐആര്‍സിടിസി ഒരുക്കിയിരിക്കുന്നത്. ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ആണ് ടിഡിആര്‍ ഫയല്‍ ചെയ്യേണ്ടത്.
ഇതിനായി ആദ്യം ഐആര്‍സിടിസിയുടെ വെബ്സൈറ്റ് www.irctc.co.inlEkk ലോഗിന്‍ ചെയ്യുക. ശേഷം മൈ അക്കൗണ്ട്- ഇടപാടുകള്‍- ടിഡിആര്‍ എന്നതിലേക്ക് പോവുക. ടിഡിആര്‍ ഫയല്‍ ചെയ്യേണ്ട പിഎന്‍ആര്‍ തിരെഞ്ഞെടുക്കുക. തുടര്‍ന്ന് യാത്രക്കാരുടെ പട്ടികയില്‍ നിന്നും യാത്രക്കാരുടെ എണ്ണം തിരെഞ്ഞെറ്റുത്ത് ടിഡിആര്‍ ഫയല്‍ ചെയ്യാം. എ സി വര്‍ക്ക് ചെയ്യുന്നില്ല എന്നതാണ് പരാതിയെങ്കില്‍ ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്ന സമയത്തീന് 20 മണിക്കൂറിനുള്ളില്‍ ടിഡിആര്‍ ഫയല്‍ ചെയ്യണം.