മുംബൈ|
VISHNU N L|
Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (11:13 IST)
ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍, ശത്രുവിന്റെ റഡാര്‍ കണ്ണുകളെ കബളിപ്പിച്ച് ആക്രമണം നടത്തും, സ്വയം ഗതി നിര്‍ണയിക്കുന്ന മിസൈലുകള്‍ കടലുഇന്റെ ആഴങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അന്തര്‍വാഹിനികള്‍ എന്നുവേണ്ട സകലതിനേയും ഭസ്മമാക്കും.. ഇത്തരത്തില്‍ അതിശക്തമായ പ്രതിരോധവുമായി ഐഎന്‍എന്‍ കൊച്ചി രാജ്യത്തിന്റെ ഭാഗമായി.
മുംബൈയിലെ നാവികസേനാ ഡോക്ക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് കപ്പല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും അപകടകാരിയായ യുദ്ധക്കപ്പലുകളിലൊന്നാണ് ഐഎന്‍എസ് കൊച്ചി. കൊല്‍ക്കത്ത ക്ലസ് ഡിസ്ട്രോയര്‍ വിഭാഗത്തില്‍ പെടുന്ന കപ്പലാണിത്. ഈ വിഭാഗത്തിലെ ഐഎന്‍എസ് കൊല്‍ക്കത്ത കഴിഞ്ഞ ആഗസ്തില്‍ കമ്മീഷന്‍ ചെയ്തിരുന്നു.
മറ്റൊരു കപ്പലായ ഐഎന്‍എസ് ചെന്നൈ അടുത്തവര്‍ഷം കമ്മീഷന്‍ ചെയ്യും. 4000 കോടി രൂപ ചെലവുവരുന്ന യുദ്ധക്കപ്പല്‍ നാവികസേനയുടെ മേല്‍നോട്ടത്തില്‍ മുംബൈയിലെ മാസാഗോണ്‍ ഡോക്ട്‌സ് ലിമിറ്റഡാണ് നിര്‍മ്മിച്ചത്. ഇന്ത്യയിലെ നാവിക പ്രതിരോധ നിരയിലെ പത്താമത്തെ ഡിസ്‌ട്രോയര്‍ കപ്പലാണിത്.