ദേശീയക്യാംപില്‍ പങ്കെടുത്തില്ല: മൂന്ന് മലയാളി താരങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (10:27 IST)
ദേശീയക്യാംപില്‍ പങ്കെടുക്കാത്ത മൂന്ന് മലയാളി താരങ്ങളെ വിലക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെ‍‍ഡറേഷന്‍ തീരുമാനിച്ചു. അനില്‍ഡ തോമസ്, അനു രാഘവന്‍, അഞ്ജു തോമസ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെ‍ഡറേഷന്‍ നടപടി എടുത്തിരിക്കുന്നത്.
ദേശീയ ക്യാംപിനുളള അത്‌ലറ്റുകളുടെ പട്ടികയില്‍ നിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ട്.

വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചു. ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ താരങ്ങളാണ് അനുവും അനില്‍ഡയും. കേരള പൊലീസിന്റെ താരമാണ് അഞ്ജു തോമസ് കേരളത്തിലെ അത്‌ലറ്റിക്ക് അസോസിയേഷനിലും ഇതേ കത്തു ലഭിച്ചിട്ടുണ്ട്.

കാരണങ്ങൾ എല്ലാം താരങ്ങൾ ദേശീയ അത്‌ലറ്റിക്ക് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് ഇങ്ങനെ ഒരു നടപടി. അതേസമയം പരീക്ഷയായതിനാലാണു ക്യാമ്പില്‍ വിട്ടുനിൽക്കുന്നതെന്ന് അനു രാഘവൻ അത്ലറ്റിക് ഫെഡരേഷനെ അറിയിച്ചിരുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :