ചാംഗ്ഷ|
VISHNU N L|
Last Modified ബുധന്‍, 30 സെപ്റ്റംബര്‍ 2015 (09:52 IST)
ഏഷ്യൻ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഫിലിപ്പീൻസിനോട് 99-65 ന് തോറ്റെങ്കിലും ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിലെത്തി. ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ നേടിയ വിജയമാണ് ഇന്ത്യയെ അവസാന എട്ടിലെത്തിച്ചത്. 2003 ന് ശേഷമാണ്
ഇന്ത്യ ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ കടക്കുന്നത്.
കഴിഞ്ഞ മൂന്നു മൽസരത്തിനിടെ നേടിയ രണ്ടു വിജയങ്ങളാണ് ഇന്ത്യയെ ക്വാർട്ടറിലെത്താൻ തുണച്ചത്. പലസ്തീനെതിരെ നേടിയ വമ്പൻ വിജയവും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയ്ക്കും പലസ്തീനും രണ്ടു വിജയവും മൂന്നു തോൽവിയുമായിരുന്നു. തമ്മിലുള്ള മൽസരത്തിൽ നേടിയ ജയത്തിന്റെ കരുത്തിൽ ഇന്ത്യ മുന്നേറി. പൂൾ എഫ് ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യയുടെ എതിരാളികൾ. ചൈന – ഖത്തർ മൽസരത്തിനുശേഷമേ സ്ഥാനക്രമം നിർണയിക്കപ്പെടൂ.