ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 3 ഡിസംബര്‍ 2014 (13:27 IST)
ദുരിത ജീവിതം നയിക്കേണ്ടി വരുന്ന അര്‍ബുദ രോഗികള്‍ക്കായി പാര്‍ലമെന്‍റില്‍ മാതൃഭാഷയില്‍ ശബ്ദമുയര്‍ത്തി ഇന്നസെന്‍റ് എംപി. അര്‍ബുദ രോഗികള്‍ക്ക് അടിയന്തിര ചികില്‍സാ സഹായം ഏര്‍പ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ചാലക്കുടിയില്‍ നിന്നുള്ള ഇടതു സ്വതന്ത്രനാണ് ഇന്നസെന്റ്.
തന്റെ കാന്‍സര്‍ അനുഭവങ്ങളും കൂടി വിശദീകരിച്ചാണ് ഇന്നസെന്റ് കാന്‍സര്‍ ബാധിതര്‍ക്കായി മലയാളത്തില്‍ ശബ്ദമുയര്‍ത്തിയത്.
രാജ്യത്ത് കാന്‍സര്‍ ചികിത്സക്ക് അത്യാധുനിക സംവിധാനങ്ങള്‍ വേണമെന്നാണ് ഇന്നസെന്റ് സഭയില്‍ ആവശ്യപ്പെട്ടത്.
സംസാരം മിനിട്ടുകള്‍ നീണ്ടപ്പോള്‍ മലയാളം തര്‍ജമ ചെയ്യാന്‍ സഭയില്‍ സൗകര്യമില്ളെന്നും ആരെങ്കിലും തര്‍ജമ ചെയ്തു തരാനുണ്ടോ എന്നും സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇടക്കു ചോദിച്ചു. തുടര്‍ന്നും മലയാളത്തില്‍ തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചാണ് ഇന്നസെന്‍റ് ഇരുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.