ഇന്‍ഫോസിസ് സിഇഒയ്ക്ക് മാസശമ്പളം രണ്ടരക്കോടി!

ബാംഗ്ലൂര്‍| VISHNU.NL| Last Modified ശനി, 5 ജൂലൈ 2014 (17:02 IST)
പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിശാല്‍ സിക്കയുടെ മാസ ശമ്പളം രണ്ടരക്കോടി രൂപ. ഇതോടെ ഇന്ത്യന്‍ കമ്പനികളില്‍ ഏറ്റവുമധികം ശമ്പളം പറ്റുന്ന സിഇഒമാരില്‍ ഒരാളായിരിയ്ക്കുകയാണ് 47-കാരനായ സിക്ക.

ഒരു വര്‍ഷം ശമ്പള ഇനത്തില്‍ സിക്കയ്ക്ക് ലഭിയ്ക്കുന്നത് 30 കോടി അഥവാ 50.8 ലക്ഷം ഡോളറാണ്. കൂടാതെ ശമ്പളത്തിനു പുറമേ 12 കോടി രൂപ (20 ലക്ഷം ഡോളര്‍) മൂല്യമുള്ള കമ്പനിയിടെ ഓഹരിയും അദ്ദേഹത്തിന് ലഭിക്കും. ഇതു കൂടി കണക്കിലെടുത്താല്‍ സിക്കയുടെ വാര്‍ഷിക ശമ്പളം മൊത്തം 70.8 ലക്ഷം ഡോളറാകും!

ശമ്പളത്തില്‍ മുമ്പ
മൈക്രോസോഫ്റ്റ് മേധാവിയാണ്. വാര്‍ഷിക പ്രതിഫലം 1.8 കോടി ഡോളര്‍, ഐബിഎം സി ഇ ഒ യുടേത് 1.62 കോടി ഡോളറുമാണ്. എസ്ഡി ഷിബുലാല്‍ സ്ഥാനമൊഴിയുന്നതിനെത്തുടര്‍ന്നാണ് വിശാല്‍ സിക്കയെ ഇന്‍ഫോസിസ് അടുത്ത ആയി തിരഞ്ഞെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :