‘സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10% ക്ഷാമബത്ത‘

തിരുവനന്തപുരം| Last Modified വ്യാഴം, 29 മെയ് 2014 (15:26 IST)
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്ത് ശതമാനം ക്ഷാമബത്ത് നല്‍കുമെന്ന് ധനമന്ത്രി കെഎം മാണി. ഇത് പെന്‍ഷന്‍‍കാര്‍ക്കും നല്‍കുന്നതാണ്‌. 2014 ജനുവരി ഒന്നാം തീയതി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും ഇത് നല്‍കുക.

ഈ തുക ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും. പെന്‍ഷന്‍‍കാര്‍ക്ക് ജൂലൈയിലെ പെന്‍ഷനോടൊപ്പമാവും നല്‍കുക എന്നും ധനമന്ത്രി പറഞ്ഞു.

ക്ഷാമബത്ത വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാരിന്‌ 138.30 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :