1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. ineberiatec, luxuary car, death

റോഡരികില്‍ കിടന്നവരുടെ മേല്‍ യുവാവ് മദ്യലഹരിയില്‍ വണ്ടിയോടിച്ച് കയറ്റി

മദ്യലഹരി
ഡല്‍ഹിയില്‍ റോഡിനരികില്‍ കിടന്നുറങ്ങുകയായിരുന്ന മൂന്നു പേരുടെ മേല്‍ മദ്യലഹരിയില്‍ യുവാവ് കാര്‍ ഓടിച്ചു കയറ്റി.ഇതില്‍ ഓരാള്‍ തത്ക്ഷണം മരിച്ച് മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്.

അമിത വേഗതയിലായിരുന്ന കാര്‍ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് റോഡിനരികെ കിടന്നുറങ്ങുകയായിരുന്ന ആളുകളുടെ മേല്‍ പാഞ്ഞു കയറുകയായിരുന്നു.

സംഭവത്തില്‍  കാര്‍ ഓടിച്ചിരുന്ന യുവാവിനേയും കൂടെയുണ്ടായിരുന്ന ആളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കാറില്‍ നിന്ന് പൊലീസ്  മദ്യക്കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്