ഇന്ത്യന്‍ നിര്‍മിത മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ചെന്ന ആരോപണത്തില്‍ മരുന്ന് നിര്‍മാണ യൂണിറ്റ് അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (13:35 IST)
ഇന്ത്യന്‍ നിര്‍മിത മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ചെന്ന ആരോപണത്തില്‍ മരുന്ന് നിര്‍മാണ യൂണിറ്റ് അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശം. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക്കിലെ നിര്‍മാണ യൂണിറ്റാണ് അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

ഉസ്ബകിസ്ഥാനിലെ കുട്ടികളാണ് ഇന്ത്യന്‍ നിര്‍മിത മരുന്ന് കഴിച്ച് മരണപ്പെട്ടുവെന്ന റിപ്പോര്‍ട്ട് വന്നത്. കമ്പനിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിക്കുന്നതുവരെ യൂണിറ്റ് അടച്ചിടാനാണ് നിര്‍ദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :