നൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 55ഓളം പേര്‍ ആശുപത്രിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (13:26 IST)
നൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. മഹാരാഷ്ട്രയിലെ നാസികിലെ മെഡിക്കല്‍ കോളേജ് കാമ്പസിലാണ് സംഭവം. 55ഓളം പേര്‍ ആശുപത്രിയില്‍ തുടരുകയാണ്. ബുധനാഴ്ച വിദ്യാര്‍ത്ഥികളെ ഛര്‍ദ്ദിലും വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കാന്റീനില്‍ നിന്നുള്ള ഭക്ഷണം കഴിച്ച ഏകദേശം 125 വിദ്യാര്‍ത്ഥികള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. 55ഓളം പേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുകയാണ്. വാര്‍ത്താ ഏജന്‍സിയായ പിടി ഐആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :