ന്യൂഡൽഹി|
സജിത്ത്|
Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (16:46 IST)
ഗ്ലാസ്സ് മേല്‍ക്കൂരയുള്ള ട്രെയിന്‍ കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്ത്. സ്വദേശികളെയും വിദേശികളായ ടൂറിസ്റ്റുകളെ ലക്ഷ്യം റെയില്‍വേ ടൂറിസം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ഐ.ആർ.ടി.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എകെ മനോക്ക അറിയിച്ചു.
ഇത്തരം കോച്ചുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ 2015ലാണ് ആരംഭിച്ചത്. പൂര്‍ണമായും ഗ്ലാസ് മേല്‍ക്കൂരയുള്ള ആദ്യ കോച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ പെരമ്പൂര്‍ ഫാക്ടറിയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഐ.ആർ.സി.ടി.സിയും ആർ.ഡി.എസ്.ഒയും ചേർന്നാണ് ഈ കോച്ചുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയായ ആദ്യ കോച്ച് കശ്മീരിലെ റെഗുലര്‍ ട്രെയിനിലാണ് ഘടിപ്പിക്കുന്നത്. ശേഷിക്കുന്ന കോച്ചുകള്‍ തെക്ക്- കിഴക്കന്‍ മേഖലകളിലെ ട്രെയിനുകളിലാവും സജ്ജീകരിക്കുക. കറങ്ങുന്ന കസേര ഉൾപ്പെടുന്ന അത്യാഡംബര സൗകര്യങ്ങളടങ്ങുന്ന ഒരു കോച്ചിന് നാലു കോടിയാണ് ചെലവ്.