നിയന്ത്രണരേഖ സുരക്ഷിതമാണ്, പാക്കിസ്ഥാന്റെ ഏതാക്രമണത്തെയും നേരിടാൻ തയാറെന്ന് സൈന്യം

നിയന്ത്രണരേഖയിലെ ഏതാക്രമണത്തെയും നേരിടാൻ തയാറെന്ന് സൈന്യം

ന്യൂഡൽഹി| സജിത്ത്| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (10:29 IST)
പാക്കിസ്ഥാനിൽനിന്നുണ്ടാകുന്ന ഏതാക്രമണത്തെയും നേരിടാൻ തയാറാണെന്ന് ഇന്ത്യൻ സൈന്യം. നിയന്ത്രണരേഖയിൽ സൈന്യം കനത്ത ജാഗ്രതയിലാണ്. ഇവിടം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. വന്‍ സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും ഏതു തിരിച്ചടിയെയും നേരിടാൻ 24 മണിക്കൂറും സൈന്യം തയാറാണെന്നും നൗഷേറ സെക്ടറിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.


നടത്തിയ മിന്നലാക്രമണത്തിനുശേഷം അതിർത്തിയിൽ പാക്ക് പ്രകോപനം തുടര്‍ന്നുകൊണ്ടിരിക്കെയാണ് സൈന്യം ഇത്തരത്തില്‍ പ്രതികരിച്ചത്. ഇന്ത്യയുടെ മിന്നലാക്രമണത്തിനു തിരിച്ചടി നൽകാൻ പാക്ക് സൈന്യം തയാറെടുക്കുന്നതായാണ് സൂചന. അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും വെടിനിർത്തൽ ലംഘനവും ഇടക്കിടെ ഉണ്ടാകുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :