ഗാര്‍ഹിക പീഡനനിയമപ്രകാരം ഇനി ആരെയും വിചാരണ ചെയ്യാം; സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്തവരെയും ഉള്‍പ്പെടെ

ഗാര്‍ഹിക പീഡനനിയമപ്രകാരം ഇനി ആരെയും വിചാരണ ചെയ്യാം

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (09:10 IST)
ഗാര്‍ഹികപീഡനനിയമം അനുസരിച്ച് ഇനി ആരെയും ചെയ്യാം. സുപ്രീംകോടതിയാണ് ഇക്കാര്യത്തില്‍ ഉത്തരവിട്ടത്. പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന വാക്ക് ഒഴിവാക്കി ഗാര്‍ഹികപീഡന നിയമത്തിന്റെ വ്യാപ്‌തി വര്‍ദ്ധിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

‘സ്ത്രീകള്‍ക്ക് ഗാര്‍ഹികപീഡനത്തില്‍ നിന്ന് സംരക്ഷണ’ (2005) നിയമം ഭര്‍തൃഗൃഹത്തില്‍ സ്ത്രീകള്‍ക്ക് എതിരായ ഗാര്‍ഹികപീഡനം തടയുന്നതിനാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് എതിരായ ചൂഷണത്തിലെ പ്രതികളില്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്തവരെയും ഉള്‍പ്പെടുത്തണമെന്നും കോടതി വിധിച്ചു.

നിയമത്തിലെ സെക്ഷന്‍ രണ്ട് (ക്യു) വകുപ്പുപ്രകാരം പരാതി നല്‍കിയ സ്ത്രീയുമായി ഗാര്‍ഹികബന്ധമുള്ള പ്രായപൂര്‍ത്തിയായ പുരുഷനാണ് പ്രതി. അതേസമയം, പീഡനത്തിനിരയാക്കുന്ന ഏതൊരാള്‍ക്ക് എതിരെയും ലിംഗവും പ്രായവും പരിഗണിക്കാതെ നിയമനടപടി ഉണ്ടാകണമെന്ന് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫിന്റെയും ആര്‍ എഫ് നരിമാന്റെയും ബെഞ്ച് വിധിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :