ന്യൂഡല്‍ഹി|
VISHNU N L|
Last Modified വെള്ളി, 17 ജൂലൈ 2015 (10:31 IST)
ഇന്ത്യന്‍ റെയില്‍വേ സ്വകാര്യ വത്കരിക്കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നതിനിടെ ഏറ്റവും വലിയ സ്വകാര്യ വത്കരാന നീക്കവുമായി റെയില്‍വെ മുന്നോട്ട്. രാജ്യത്തെ തെരഞ്ഞെടുത്ത 400 റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കാനാണ് റെയില്‍വെ തീരുമാനം. പദ്ധതിക്ക് മന്ത്രിസഭാസമിതി അംഗീകാരംനല്‍കി.
വിപുലീകരണത്തിനുദ്ദേശിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളുടെ പുതിയ ഡിസൈനുകളും ബിസിനസ് ആശയങ്ങളും താത്പര്യമുള്ള കരാറുകാര്‍ക്ക് നെറ്റില്‍ അപലോഡ് ചെയ്യാം. തുറന്ന ടെന്‍ഡര്‍ ക്ഷണിച്ച് പരിഷ്‌കാരം സാധ്യമാക്കുന്ന 'സ്വിസ് ചലഞ്ച് സമ്പ്രദായ'മാണ് സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സ്വകാര്യസംരംഭകര്‍ നല്‍കുന്ന നിര്‍ദേശങ്ങളും ടെന്‍ഡറുകളും പരിഗണിച്ച് അന്തിമതീരുമാനം കൈക്കൊള്ളും.