1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian railway news

ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകളുടെ നിരക്ക് വര്‍ധിപ്പിച്ചത് അനാവശ്യ യാത്രകളെ നിരുത്സാഹപ്പെടുത്താനെന്ന് ഇന്ത്യന്‍ റെയില്‍വെ

Indian Railway
ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകളുടെ നിരക്ക് വര്‍ധിച്ചതിനെ പറ്റിയുള്ള സംശയങ്ങള്‍ക്കുള്ള വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വെ. കോവിഡ്-19 ലോക്ഡൗണിനു ശേഷം പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും സ്പെഷ്യല്‍ സര്‍വീസായി ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകള്‍ നടത്തിന്നുണ്ട്. ഇത്തരം സര്‍വീസുകളുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. 
 
റെയില്‍വെ നിരക്കിലുണ്ടായ വര്‍ധന താല്‍കാലികമാണെന്നും ഇപ്പോഴത്തെ കോവിഡ്-19  സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ നിരുത്സാഹപ്പെടുത്താനാണ് ഇത്തരത്തില്‍ ഒരു വര്‍ധനവ് കൊണ്ടുവന്നതെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
എൻഡിഎയിലേയ്ക്ക് മുസ്‌ലിം ലീഗ് വന്നാലും സ്വീകരിയ്ക്കും: ശോഭ സുരേന്ദ്രൻ