പണത്തിനും മീതെ പറന്ന അടയ്ക്കാ രാജുവിന് നാട്ടുകാരുടെ സമ്മാനം; അക്കൗണ്ടിലെത്തിയത് 15ലക്ഷത്തോളം രൂപ

ശ്രീനു എസ്| Last Updated: തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (15:43 IST)
സിസ്റ്റര്‍ അഭയാ കേസില്‍ സമൂഹത്തിന്റെ താരമായി മാറിയ അടയ്ക്കാരാജുവിനെ തേടി നാട്ടുകാരുടെ സമ്മാനവും എത്തി. കഴിഞ്ഞ ദിവസംവരെ അടയ്ക്കാ രാജുവിന്റെ അക്കൗണ്ടിലെത്തിയത് 15ലക്ഷത്തോളം രൂപ. ക്രിസ്മസ് ആഘോഷിക്കാന്‍ അക്കൗണ്ടിലുള്ള ചെറിയ തുകയെടുക്കാന്‍ പോയ രാജു തന്റെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ കിടക്കുന്നത് കണ്ട് അന്തം വിട്ടുപോകുകയായിരുന്ന.

അഭയാ കേസില്‍ കൊലക്കുറ്റം ഏറ്റാല്‍ രണ്ടുലക്ഷം രൂപയും വീടും നല്‍കാമെന്ന വാഗ്ദാനം രാജുവിന് വന്നിരുന്നു. എന്നാല്‍ രാജു ഇതൊക്കെ നിരസിക്കുകയായിരുന്നു. താന്‍ കണ്ടകാര്യത്തില്‍ തന്നെ ഉറച്ചു നില്‍കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :