ശ്രീനു എസ്|
Last Updated:
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (10:41 IST)
കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ടുഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം സിആര്‍പിഎഫ് സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. ഈ ആക്രമണത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യു വരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.