1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian army news

ജമ്മുകശ്മീരില്‍ മൂന്ന് ഭീകരരെ കൂടി സൈന്യം വധിച്ചു

India
ജമ്മുകശ്മീരില്‍ മൂന്ന് ഭീകരരെ കൂടി സൈന്യം വധിച്ചു. ഷോപ്പിയാനിലെ അംശിപ്പൊരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് ഭീകരരെ സൈന്യം വധിക്കുന്നത്. 
 
കുല്‍ഗാമിലെ നാഗാന്ദ് ചിമ്മര്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നത്. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നാണ് കരുതുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതും മൂന്ന് ഭീകരര്‍ വീതം കൊല്ലപ്പെടുന്നതും.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഇന്ത്യയുടെ കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി, 12 ആശുപത്രികളീലായി 375 പേരിൽ ആദ്യഘട്ട പരീക്ഷണം