ചൈനയിൽ നിന്നുള്ള വൈദ്യുത വിതരണ ഉപകരണങ്ങൾ ഇറക്കുമതി ചെയില്ലെന്ന് കേന്ദ്ര ഊർജമന്ത്രി

അഭിറാം മനോഹർ| Last Modified വെള്ളി, 3 ജൂലൈ 2020 (17:49 IST)
ചൈനീസ് ആപ്പുകളുടെ നിരോധനത്തിന്ന് പിന്നാലെ ചൈനയിൽ നിന്നുള്ള വൈദ്യുത വിതരണ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യേണ്ടെന്ന് കേന്ദ്ര ഊർജ മന്ത്രി ആർകെ സിങ്. സംസ്ഥാന ഊർജമന്ത്രിമാരുമായി ചേർന്നുള്ള ചർച്ചയിലാണ് കേന്ദ്രമന്ത്രി ഈ വിവരം വ്യക്തമാക്കിയത്.

ചൈനയിൽ നിന്നുള്ള 71,000 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഒരു രാജ്യം നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ചുകടക്കുമ്പോൾ ഇത്തരത്തിൽ വൻതോതിൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത് ശരിയല്ലെന്നും ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നും ഇനി ഇറക്കുമതി ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

ആത്മനിർഭർ മിഷന്റെ ഭാഗമായി ഇന്ത്യ ഉല്പാദിപ്പിക്കുന്ന യാതൊന്നും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യില്ലെന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾ സംബന്ധിച്ച് വ്യാപകമായ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :