രാജ്യം എന്തിനും സജ്ജം, ചൈനയ്‌ക്ക് മറുപടി നല്‍കും: മോദി

ന്യൂഡൽഹി| അനിരാജ് എ കെ| Last Modified വെള്ളി, 19 ജൂണ്‍ 2020 (22:10 IST)
രാജ്യം എന്തിനും സുസജ്ജമാണെന്നും ചൈനയ്‌ക്ക് കൃത്യമായ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍വ്വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ അതിര്‍ത്തി ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മോദി വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുകയാണ് പരമപ്രധാനമെന്നും രാജ്യത്തിന് അനുയോജ്യമായ എന്തു തീരുമാനം കൈക്കൊള്ളാനും സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്‍തമാക്കി. നമ്മുടെ ഒരിഞ്ചു ഭൂമി ആഗ്രഹിക്കുന്നവര്‍ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത അത്ര ശക്തരാണ് നമ്മളെന്നും മോദി പറഞ്ഞു.

ചൈനയ്ക്ക് മറുപടി നല്‍കുന്ന കാര്യത്തില്‍ നയതന്ത്ര തലത്തിൽ എല്ലാ ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. രാജ്യം എന്തിനും തയ്യാറാണ് - നരേന്ദ്രമോദി വ്യക്‍തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :