ഏറ്റവും വേഗത്തില്‍ ഒരുകോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ

ശ്രീനു എസ്| Last Modified ശനി, 20 ഫെബ്രുവരി 2021 (12:08 IST)
ഏറ്റവും വേഗത്തില്‍ ഒരുകോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. 34 ദിവസം കൊണ്ടാണ് ഒരുകോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്. 31ദിവസം കൊണ്ടാണ് അമേരിക്ക ഒരുകോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്.

അതേസമയം മൂന്നാം സ്ഥാനത്തുള്ള യുകെയ്ക്ക് ഒരുകോടി തികയ്ക്കാന്‍ 56 ദിവസം വേണ്ടിവന്നു. രാജ്യത്ത് ഇന്നലെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് 5,27,197 പേരാണ്. ഇതോടെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1,07,15,204 ആയിട്ടുണ്ട്. കഴിഞ്ഞമാസം 16മുതലാണ് രാജ്യത്ത് വാക്സിനേഷന്‍ ആരംഭിച്ചത്. രണ്ടു കുത്തിവയ്പ്പ് കഴിയുമ്പോഴാണ് വാക്സിനേഷന്‍ പൂര്‍ണമാകുന്നത്. ആദ്യ കുത്തിവയ്പ്പെടുത്ത് 28ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ കുത്തിവയ്പ്പെടുക്കുന്നത്. രണ്ടുകുത്തിവയ്പ്പെടുത്ത് 14ദിവസങ്ങള്‍ക്കു ശേഷം ശരീരത്തില്‍ കൊവിഡിനെതിരായ ആന്റി ബോഡി ഉല്‍പാദിപ്പിച്ച് തുടങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :