പ്രായം ഒന്നിനും പ്രശ്നമല്ല, സാക്ഷി മാലിക്കിന് ഇനി സ്വപ്ന മംഗല്യം

സാക്ഷി മാലിക്ക് ഇനി സത്യവർധിനു സ്വന്തം

aparna shaji| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (14:22 IST)
റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കല മെഡൽ സ്വന്തമാക്കി തന്ന സാക്ഷി മാലികിന് ഇനി മംഗല്യ നാളുകൾ. ഗുസ്തി താരവും സാക്ഷിയുടെ സുഹൃത്തുമായ സത്യവർധ് കാഡിയനുമായുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടന്നു. അർജുന അവാർഡ് ജേതാവായ സത്യവാൻ പെഹലേവാനിന്റെ മകനാണ് വരൻ. സാക്ഷിയുടെ വീട്ടിൽ വെച്ച് നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കവെയാണ് സാക്ഷിയും സത്യവർധും പ്രണയത്തിലാകുന്നത്. സാക്ഷിയേക്കാൾ രണ്ട് വയസ്സ് ഇളയതാണ് ഇരുപത്തിരണ്ട്കാരനായ സത്യവർധ്. 2010 യൂത്ത് ഒളിമ്പിക്സ് ഗുസ്തിയിലെ വെങ്കല മെഡൽ ജേതാവ് കൂടിയാണ് സത്യവർധ്.

ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് സാക്ഷി. ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായ സാക്ഷി റെപ്പഷാജെ മല്‍സരത്തിലൂടെയാണ് ജേതാവായത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന നാലാമത്തെ വനിതാ താരമാണ് സാക്ഷി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :