1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. virat kohli and ms dhoni relationship

തള്ള് എന്നു പറഞ്ഞാല്‍ ഇതാണ്, ധോണി ഇങ്ങനെ പറഞ്ഞാല്‍ കോഹ്‌ലിക്ക് എതിര്‍ക്കാന്‍ പറ്റുമോ!

കോഹ്‌ലിയേക്കുറിച്ച് ധോണി പറഞ്ഞത് നിസാര കാര്യമല്ല

virat kohli
ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ന്യൂസിലന്‍ഡിനെതിരായുള്ള ഏകദിന മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍‌സിയെ പ്രശംസിച്ച് ധോണി രംഗത്തെത്തിയത്.

ഗ്രൌണ്ടില്‍ കോഹ്‌ലി ഉപയോഗിക്കുന്ന തന്ത്രങ്ങളാണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഗ്രൌണ്ടിലുള്ള സഹതാരങ്ങള്‍ എല്ലാവരുമായി ആശയവിനമയം നടത്തുകയാണ് അതിലൊന്ന്. നിങ്ങള്‍ക്ക് ഇപ്പോള്‍ അത് കാണാന്‍ സാധിക്കുന്നുണ്ടാകുമെന്നും ധോണി വ്യക്തമാക്കി.

പരിചയസമ്പത്തിലൂടെ ഏറെ മാറാന്‍ തനിക്ക് സാധിച്ചു. 2004ല്‍ താന്‍ ക്രിക്കറ്റില്‍ അരങ്ങേറിയപ്പോള്‍ ഇങ്ങനെ ആയിരുന്നില്ല. യുവതാരങ്ങള്‍ക്ക് വഴികാണിച്ച് കൊടുക്കേണ്ട ഉത്തരവാദിത്വം ഇപ്പോള്‍ തനിക്കുണ്ട്. അവര്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രൌണ്ടിലും പുറത്തും ഉണ്ടാകേണ്ടതാണെന്നും ധോണി പറഞ്ഞു.
അടുത്ത ലേഖനം
പകരക്കാരനായി ടീമിലെത്തി; ഏകദിന അരങ്ങേറ്റത്തില്‍ ചരിത്ര നേട്ടവുമായി ഹാർദിക് പാണ്ഡ്യ