ഇനി ഏകദിന യുദ്ധം; ഇന്ത്യ-ന്യൂസിലാന്റ് ആദ്യ ഏകദിന പോരാട്ടത്തിന് ഇന്ന് തുടക്കം

പോരാട്ടം മുറുകുന്നു; ഇന്ത്യ-ന്യൂസിലാന്റ് ആദ്യ ഏകദിനം ഇന്ന്

ധർമശാല| aparna shaji| Last Modified ഞായര്‍, 16 ഒക്‌ടോബര്‍ 2016 (11:26 IST)
- നൂസിലാൻഡ് ഏകദിന പോരാട്ടങ്ങൾക്ക് ഇന്ന് ധർമശാല‌യിൽ തുടക്കം. ഏകദിനത്തിൽ ടീം ഇന്ത്യയുടെ 990ആം മത്സരമാണിത്. ഇതിൽ 93 തവണയാണ് ഇരുടീമുകളും ഇതുവരെ എറ്റുമുട്ടിയിരിക്കുന്നത്. 46 തവണ വിജയം ഇന്ത്യക്കൊപ്പവും 41 തവണ ജയം ന്യൂസിലൻഡിനൊപ്പവുമായിരുന്നു.

ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ക്രീസിൽ ഇറങ്ങുക. ഇതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്. ഏകദിനത്തിൽ വിജയം നേടാൻ തന്നെയാൺ` ക്യാപ്റ്റൻ ധോണിയുടെ ശ്രമം. 4-1 ന് പരമ്പര നേടുകയാണെങ്കില്‍ ന്യൂസിലാന്റിനെ മറികടന്ന് ഇന്ത്യക്ക് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തെത്താനാവും. 110 പോയിന്റുമായി നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.

ഏതു ബൗളിംഗ് നിരയെയും നിഷ്പ്രഭമാക്കാന്‍ കഴിവുള്ള ബാറ്റിംഗ് നിര തന്നെയാണ് ന്യൂസിലാന്റിന്റെ കരുത്ത്. അശ്വിന്‍, ജഡേജ, ഷാമി എന്നിവരുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്നും ആശങ്കയുണ്ട്. ഓപ്പണിംഗ് സ്ഥാനത്തേക്ക് രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മനീഷ് പാണ്ഡെയോ അജിങ്ക്യ രഹാനെയോ എത്തിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :