വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (09:12 IST)
ആലപ്പുഴ ഉപയോഗശൂന്യമായ കെഎസ്അർടിസി ബസ്സുകൾ കടകളും കിയോസ്കുകളുമാക്കി മാറ്റുന്ന ബസ് ഷോപ്പ് പദ്ധതിൽ ആലപ്പുഴയിലെ അമ്പലപുഴയിൽ ആരംഭിയ്ക്കുന്നു. അമ്പലപ്പുഴ ഡിപ്പോയിലെ സ്ഥലവും സൗകര്യങ്ങളും ഇതിനായി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഉപയോഗശൂന്യമായ ബസ്സുകൾ കെഎസ്ആർടിസി തന്നെ കടയുടെ മാതൃകയിൽ രൂപകൽപ്പന ചെയ്തുനൽകും.
ഇത് ലേലത്തിൽ പിടിയ്ക്കുന്ന ആളുകൾക്ക് 5 വർഷത്തേയ്ക്ക് വാടകയ്ക്ക് നൽകുന്നതാണ് പദ്ധതി. ഒരു ബസ്സ് കടയാക്കി മാറ്റാൻ ഏകദേശം 2 ലക്ഷം രൂപ ചിലവുണ്ട്. അഞ്ച് വർഷത്തെ ബസിന്റെ വാടകയിനത്തിൽ മാത്രം കെഎസ്ആർടിസിയ്ക്ക് 12 ലക്ഷം രൂപ ലഭിയ്ക്കും. ഉപയോഗശൂന്യമായ ബസുകൾ പാഴ്‌വസ്ഥുവായി വിൽക്കുമ്പോൾ വെറും 1.5 ലക്ഷം രൂപ മാത്രമാണ് ലഭിയ്ക്കുക.