യുഎസ് വൈസ് പ്രസിഡന്റിന്റെ വക്താവിന് കോവിഡ് സ്ഥിരീകരിച്ചു, അതീവ ജാഗ്രതയിൽ വൈറ്റ് ഹൗസ്

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 9 മെയ് 2020 (09:27 IST)
വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസ്സിന്റെ ഓഫീസ് വക്താവായ കാറ്റി മില്ലർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറ്റ്‌ഹൗസിൽ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് പൊസിറ്റീവ് കേസാണിത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായിയ്ക്കും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ വൈറ്റ് ഹൗസ് അതീവ ജാഗ്രതയിലാണ്.

കാറ്റി മില്ലർ നിരവധി ഉന്നതതല യോഗങ്ങളിൽ പെങ്കെടുക്കുകയും ഉദ്യോഗസ്ഥരുമാായി അടുത്ത് ഇടപഴകുകയും ചെയ്തിട്ടുണ്ട്. ട്രംപിന്റെ ഓഫീസ് സഹായിമാരിൽ ഒരാളായ സ്റ്റീഫൻ മില്ലറെയാണ് കറ്റി മില്ലർ വിവാഹം ചെയ്തിരിയ്ക്കുന്നത്. രാജ്യത്തിന്റെ സിരാകേന്ദ്രം തന്നെ ഹോട്ട് സ്പോട്ടായി മാറുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. വൈറ്റ് ഹൗസിൽ എല്ലാവർക്കും കൊവിഡ് പരിശോധന നടത്തും എന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :