കേരളവും മദ്യവില കൂട്ടൂന്നു, 35 ശതമാനം വരെ നികുതി വർധിപ്പിയ്ക്കാൻ ശുപാർശ

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 9 മെയ് 2020 (08:59 IST)
കൊവിഡ് വ്യാപനവും ലോക്ഡൗണും സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യത്തിന്റെ വില വർധിപ്പിയ്ക്കാൻ ഒരുങ്ങി കേരളവും. 10 മുതൽ 35 ശതമാനം വരെ മദ്യത്തിന്റെ നികുതി വർധിപ്പിയ്ക്കാൻ നികുതി വകുപ്പ് ശുപാർശ ചെയ്തു. ഇതിനായി വിൽപ്പന നികുതി നിയമത്തിൽ മാറ്റം വരുത്തി ഓർഡിനൻസ് ഇറക്കാനാണ് ശുപാർശ.

ലോക്ക്ഡൗണിന് ശേഷം മദ്യ ശാലകൾ തുറക്കുമ്പോൾ തന്നെ വിലവർധനവ് പ്രാബല്യത്തിൽ വരും. പ്രതിസന്ധിയെ മറികടക്കാൻ രാജ്യത്തെ മാറ്റു സംസ്ഥാനങ്ങളും മദ്യവിലയിൽ വർധനവ് വരുത്തിയിരുന്നു. ഡൽഹി 70 ശതമാനാമാണ് വില വർധിപ്പിച്ച. ആന്ധ്ര, യുപി തുടങ്ങിയ സംസ്ഥാനങ്ങളും വില വർധിപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :