അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയ്ക്ക് പ്ലേയിങ് ഇലവന്‍ ഇറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ; മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചു
- 'കോവിഡിനെ പേടിയാണ്, ഞാന്‍ കളിക്കാനില്ല'; അഞ്ചാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് മുതിര്‍ന്ന ഇന്ത്യന്‍ താരം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്, മനസ് മാറ്റാന്‍ ബിസിസിഐ
- 'കളി ഉപേക്ഷിച്ച് ഞങ്ങളെ ജയിച്ചതായി പ്രഖ്യാപിക്കണം'; ബിസിസിഐയോട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് കോലിയും രോഹിത്തും
- അഞ്ചാം ടെസ്റ്റില്‍ രഹാനെ കളിച്ചേക്കില്ല; സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റം
- ഒന്നാം ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ശേഷം ഓവലില്‍ ത്രസിപ്പിക്കുന്ന വിജയവുമായി ഇന്ത്യ; പരമ്പരയില്‍ ലീഡ്
കളിക്കാതെ 'ജയിക്കാന്‍' ഇംഗ്ലണ്ട് ! ടെസ്റ്റ് പരമ്പര 2-2 ആകുമോ? ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയായേക്കും
മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കുന്നതോടെ ആരായിരിക്കും പരമ്പര വിജയികള്‍ എന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. നാല് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 2-1 എന്ന നിലയില്‍ പരമ്പര ഇന്ത്യ ലീഡ് ചെയ്യുകയാണ്. മാഞ്ചസ്റ്ററില്‍ നടക്കേണ്ട അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചതോടെ ഇനി ആരായിരിക്കും പരമ്പര വിജയികള്‍ എന്ന ചോദ്യം അവശേഷിക്കുന്നു.
കോവിഡ് ഭീതിയെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആദ്യം അറിയിച്ചത് ഇന്ത്യയാണ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുമോ എന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്. ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇംഗ്ലണ്ടിനെ ജയിച്ചതായി പ്രഖ്യാപിച്ചാല്‍ പരമ്പര 2-2 എന്ന നിലയിലാകും. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര ജയിച്ച ആദ്യ ഇന്ത്യന്‍ നായകനെന്ന അപൂര്‍വനേട്ടം കോലിക്ക് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമാകുകയും ചെയ്യും.
അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചാലും ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കരുതെന്നാണ് ഇന്ത്യയുടെ ആവശ്യം. മത്സരം പിന്നീടൊരിക്കല്‍ നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. ബിസിസിഐ തങ്ങളുടെ നിലപാട് ഇസിബിയെ അറിയിക്കും.