1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England Manchester Test

പൂര്‍ണമായി ഉപേക്ഷിക്കുകയല്ല, മറ്റൊരു ദിവസം കളിക്കണം; നിലപാട് വ്യക്തമാക്കി ബിസിസിഐ

India vs England
മാഞ്ചസ്റ്റര്‍ ടെസ്റ്റ് പൂര്‍ണമായി ഉപേക്ഷിക്കുകയല്ല വേണ്ടതെന്ന് ബിസിസിഐ. മത്സരം പിന്നീടൊരിക്കല്‍ നടത്താന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ബിസിസിഐ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ കോവിഡ് ഭീതിക്കിടെ കളിക്കാന്‍ ഇന്ത്യയിലെ മുതിര്‍ന്ന താരങ്ങള്‍ തയ്യാറല്ലെന്നാണ് ബിസിസിഐ പറയുന്നത്. മുതിര്‍ന്ന താരങ്ങള്‍ അടക്കം പിന്മാറിയതോടെ പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുക്കാന്‍ ഇന്ത്യ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നു ആരംഭിക്കാനിരുന്ന ടെസ്റ്റ് മത്സരം ഉപേക്ഷിച്ചത്. താരങ്ങളെ വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'ബ്രേക്ക്ഫാസ്റ്റ് റൂമിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്, വേണമെങ്കില്‍ റസ്റ്റോറന്റില്‍ പോയി കഴിക്കൂ'; ഇന്ത്യന്‍ താരങ്ങളുടെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് മെസേജ്