ആശ്വാസം: രാജ്യത്ത് 209 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (11:13 IST)
ആശ്വാസമായി രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് 209 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 18,346 പേര്‍ക്കുമാത്രമാണ് പുതിയതായി കൊവിഡ് ബാധിച്ചത്. 29,639 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം 263 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് 2,52,902 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4,49,260 പേര്‍ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്.
91,54,65,826 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :