1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fuel price increased

രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; സാധാരണക്കാര്‍ക്ക് ഇരുട്ടടി

Fuel Price
രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; സാധാരണക്കാര്‍ക്ക് ഇരുട്ടടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 104.91 രൂപയായി. ഡീസലിന് 98.04രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 102.85 രൂപയും ഡീസലിന് 96.08 രൂപയുമാണ്. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെയാണ് അത് സാധിക്കാതെ പോയത്. 
അടുത്ത ലേഖനം
ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്; കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത