വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (10:29 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 10,584 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി പത്തുലക്ഷം കടന്നു. 1,10,16,434 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്ന് രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 13,255 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 78 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,56,463 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി ഏഴുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 1,07,12,665 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 1,47,306 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,17,45,552 പേർ ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചു.