1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 1,41,986 fresh COVID case

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,41,986; മരണം 285

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,41,986 ആയി ഉയര്‍ന്നു. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 40,895 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 285 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്  4,72,169 പേരാണ്. ഇന്ത്യയില്‍ രോഗം മൂലം ഇതുവരെ  4,83,463  പേര്‍ മരണപ്പെട്ടിട്ടുണ്ട്. 
 
രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.28 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 150.06 കോടിയിലേറെപ്പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
രോഗവ്യാപനം ഉയര്‍ന്നാലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചനയിലില്ല: സര്‍ക്കാര്‍