അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ: നാളെയും മറ്റന്നാളും മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം
- കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തേ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം
- ഇന്ന് മധ്യ വടക്കന്‍ കേരളത്തില്‍ മഴ സാധ്യത; വിവിധ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
- ധൈര്യമായി വെടിമരുന്ന് നിറയ്ക്കാം; മഴ മാറി നില്ക്കും, തൃശൂരിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ
- ഉത്തരേന്ത്യയിൽ ഇന്നും നാളെയും രൂക്ഷമായ ഉഷ്ണതരംഗ മുന്നറിയിപ്പ്
ദക്ഷിണേന്ത്യ മഴയിൽ കുതിരുമ്പോൾ ഉത്തരേന്ത്യ വെന്തുരുകുന്നു: വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്
ദക്ഷിണേന്ത്യയിൽ ന്യൂനമർദ്ദത്തെ തുടർന്ന് അതിശക്തമായ മഴ ലഭിക്കുമ്പോൾ കടുത്ത ചൂടി ദക്ഷിണേന്ത്യ വെന്തുരുകുന്നു. പല വടക്കൻ സംസ്ഥാനങ്ങളിലും താപനില 47 ഡിഗ്രീ സെൽഷ്യസ് കടന്നു. ഇതിനെ തുടർന്ന് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഹരിയാന,പഞ്ചാബ്,യുപി,ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കിഴക്കൻ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലർട്ട്. രാജസ്ഥാനിൽ ശനിയാഴ്‌ച 48 ഡിഗ്രീ സെൽഷ്യസ് രേഖപ്പെടുത്തി. ഇവിടങ്ങളിൽ ഉഷ്‌ണതരംഗവും ഉണ്ടായി.ഉത്തർപ്രദേശിൽ തിങ്കളാഴ്ചവരെ ഉഷ്ണതരംഗം തുടരും. മധ്യപ്രദേശിലും അടുത്ത മൂന്നുദിവസത്തേക്ക് ഉഷ്ണതരംഗമുണ്ടാകാമെങ്കിലും തീവ്രതകുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.