നാലാംതരംഗം: രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 7,240

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ജൂണ്‍ 2022 (09:55 IST)
ഇന്ത്യയില്‍ നാലാംതരംഗം ആരംഭിച്ച സൂചന. രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 7,240 ആണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 3591 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. എട്ടുപേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് നിലവില്‍ 32498 പേര്‍ കൊവിഡ് ചികിത്സയില്‍ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത് 524723 പേരാണ്. 194.59 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :