നെറ്റ്സിൽ ലോകറെക്കോർഡ് മറികടന്ന് ഉമ്രാന്റെ തീയുണ്ട, ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിക്കുമോ യുവതാരം!

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജൂണ്‍ 2022 (14:10 IST)
ഐപിഎല്ലിൽ തുടർച്ചയായി 150 കിമി വേഗതയിൽ പന്തെറിഞ്ഞു ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച ബൗളിംഗ് താരമാണ് ഹൈദരാബാദിന്റെ ഉമ്രാൻ മാലിക്. ഇന്ത്യൻ ക്രിക്കറ്റിൽ ബുമ്രയടക്കം നിരവധി മികച്ച താരങ്ങളുണ്ടെങ്കിലും വേഗതകൊണ്ട് ബാറ്സ്മാൻറെ മുട്ടിടിപ്പിക്കുന്ന ബൗളിംഗ് താരങ്ങൾ ആരും തന്നെയില്ല. അതിനാൽ തന്നെ ഉമ്രാന്റെ ഇന്ത്യൻ ടീം പ്രവേശനത്തെ വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ സൗത്താഫ്രിക്കക്കെതിരെ നാളെ നടക്കാനിരിക്കുന്ന ആദ്യ ടി20 മത്സരത്തിന്റെ തലേന്ന് പരിശീലനത്തിനിടെ 163.7 കിലോമീറ്റർ വേഗത കണ്ടെത്തി ഞെട്ടിപ്പിച്ചിരിക്കുകയാണ് ഉമ്രാൻ. 2002ൽ കിവികൾക്കെതിരെ പാകിസ്ഥാൻ താരമായ ശുഹൈബ് എറിഞ്ഞ 161 കിമി വേഗതയുള്ള പന്താണ് നിലവിൽ ഏറ്റവും വേഗതയേറിയ ഡെലിവറി. പരിശീലനത്തിനിടെയായതിനാൽ ഉമ്രാന്റെ പന്തിന്റെ വേഗത ഔദ്യോഗികമായി പരിഗണിക്കപ്പെടില്ല. എന്നാൽ വരും കാലങ്ങളിലും ഈ മികവ് തെളിയിക്കാനായാൽ ലോകക്രിക്കറ്റിലെ ഏറ്റവും വേഗക്കാരൻ ഒരു കാശ്മീരി പയ്യനാകുന്ന കാലം വിദൂരമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :