സംസ്ഥാന ഭക്ഷ്യസുരക്ഷാ ഇന്‍ഡക്‌സില്‍ തമിഴ്‌നാട് ഒന്നാമത്; ഏറ്റവും പിന്നില്‍ ആന്ധ്രാപ്രദേശ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 ജൂണ്‍ 2022 (18:19 IST)
സംസ്ഥാന ഭക്ഷ്യസുരക്ഷാ ഇന്‍ഡക്‌സില്‍ തമിഴ്‌നാട് ഒന്നാമതെത്തി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാന്‍ഡവ്യയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് ഇത് പ്രഖ്യാപിച്ചത്. മൂന്നൂവിഭാഗങ്ങളായിട്ടാണ് മത്സരം നടത്തിയത്. ചെറിയ സംസ്ഥാനങ്ങള്‍, വലിയ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെയായിരുന്നു പട്ടിക. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് തമിഴ്‌നാട് ഒന്നാമതെത്തിയത്. 17വലിയ സംസ്ഥാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. 82 പോയിന്റാണ് തമിഴ്‌നാടിന് ലഭിച്ചത്. പിന്നാലെ വന്ന ഗുജറാത്തിന് 77.5 പോയിന്റുണ്ട്. ഏറ്റവും പിന്നില്‍ ആന്ധ്രാപ്രദേശാണ്.

ആന്ധ്രാപ്രദേശിന് ലഭിച്ചത് വെറും 26 പോയിന്റാണ്. ആന്ധ്രയ്ക്ക് മുകളിലുള്ളത് തെലങ്കാനയും ബീഹാറുമാണ്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയാണ് ഒന്നാമത്. ഏറ്റവും പിന്നില്‍ അരുണാചല്‍ പ്രദേശാണ്. അതേസമയം കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ജമ്മുകശ്മീരാണ് മുന്നില്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :