സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 15 മാര്‍ച്ച് 2023 (09:18 IST)
ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളില്‍ 39 നഗരങ്ങളും ഇന്ത്യയില്‍. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യൂ എയറിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. അതേസമയം മോശം വായു നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ്. മുന്‍ വര്‍ഷങ്ങളില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. ചാഡ്, ഇറാക്ക്, പാക്കിസ്ഥാന്‍, ബഹ്‌റൈന്‍, ബംഗ്ലാദേശ്, കുവൈത്ത് എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങള്‍.
131 രാജ്യങ്ങളെയാണ് പഠനവിധേയമാക്കിയത്. മലിനീകരണത്തിന്റെ 35 ശതമാനവും വാഹനങ്ങള്‍ കാരണമാണ് ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്.