അതിര്‍ത്തിയില്‍ പ്രകോപനം, ഇന്ത്യ ഗര്‍ജിച്ചു, പാകിസ്ഥാന്‍ പത്തി താഴ്ത്തി

ഇന്ത്യ, പാകിസ്ഥാന്‍, അതിര്‍ത്തി, വെടിവയ്പ്പ്
ശ്രീനഗര്‍| vishnu| Last Updated: തിങ്കള്‍, 9 ഫെബ്രുവരി 2015 (13:01 IST)
ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ വീണ്ടും വെടിവയ്പ് നടത്തി. ആര്‍ എസ് പുരയിലെ ബിഎസ്എഫിന്റെ എട്ടു പോസ്റ്റുകള്‍ക്കു നേരെയാണ് ഞായറാഴ്ച രാത്രി ആക്രമണം നടന്നത്. വെടിവയ്പ് മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു. ബി‌എസ്‌‌എഫിന്റെ ആക്രമണം കടുത്തത്തൊടെ പാക് അതിര്‍ത്തി രക്ഷാ സേന വെടി വെടിവയ്പ്പ് അവസാനിപ്പിച്ച് പി‌ന്‍വാങ്ങി.


അതേസമയം ആക്രമണത്തില്‍ ഒരാള്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ജമ്മുവിലെ ആര്‍.എസ്.പുര സെക്ടറില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ചെറിയ ആയുധങ്ങളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ മാസം ഇതാദ്യമായാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകുന്നത്. അതിര്‍ത്തി കടന്ന തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്കെത്താനുള്ള സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. എന്നാല്‍ ബി‌എസ്‌എഫിന്റെ ജാഗ്രത മൂലം ഇത് സാധിക്കാതെ വരുമ്പോഴാണ് പാകിസ്ഥാന്‍ വ്യാപകമായ രീതില്‍ പ്രകോപനം ഉണ്ടാക്കുന്നത്. അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടായാല്‍ ശക്തമായി പ്രതികരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബി‌എസ്‌എഫിനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :