ആശ്വാസം വിദേശനാണയ ശേഖരം ഉയരുന്നു

വിദേശ നാണയം, ഇന്ത്യ, ആര്‍ബിഐ
മുംബൈ| vishnu| Last Modified ഞായര്‍, 8 ഫെബ്രുവരി 2015 (16:39 IST)
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപൊപെടുന്നു എന്ന് സൂചനകള്‍ നല്‍കിക്കൊണ്ട് ഇന്ത്യയുറ്റെ കരുതല്‍ വിദേശനാണ്യ ശേഖരം ഉയര്‍ന്നു. വിദേശ ധനസ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതും രാജ്യത്തിനു പുറത്തേക്ക് ഡോളറിന്റെ ഒഴുക്കു കുറഞ്ഞതുമാണ് കരുതല്‍ ശേഖരം വര്‍ധിക്കാന്‍ കാരണം. ജനുവരി 30ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 584.5 കോടി ഡോളര്‍ വര്‍ധിച്ച് 32788 കോടി ഡോളറിലെത്തി.

വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ രാജ്യം സുരക്ഷിത തലത്തിലാണെന്നു ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇതു മികച്ച നിലവാരം കൂടിയാണ്.
എണ്ണവില കുറഞ്ഞതാണ് ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് കുറച്ചത്. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ത്തിയതാണ് വിദേശ നാണ്യശേഖരം മെച്ചപ്പെടാന്‍ ഇടയാക്കിയത്. കോള്‍ ഓഹരി വില്‍പനയിലൂടെ 22558 കോടി സമാഹരിക്കാന്‍ കഴിഞ്ഞതും കരുതല്‍ ശേഖരം കൂടാന്‍ വഴിയൊരുക്കിയിട്ടുണ്ട്.

കരുതല്‍ ശേഖരം 32,000 കോടി ഡോളര്‍ ആദ്യമായി കടന്നത് 2011 സെപ്റ്റംബര്‍ രണ്ടിന് അവസാനിച്ച ആഴ്ചയില്‍ ആയിരുന്നു. അതിനു ശേഷം ഇപ്പോളാണ് ഇത്രയും ഉയരത്തില്‍ എത്തുന്നത്. 2011 ല്‍ 670 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇപ്പോള്‍ ഇന്ത്യയുടെ കരുതല്‍ ശേഖരം മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് ആര്‍‌ബി‌ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.

വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇന്ത്യ ലോകത്ത് ഒന്‍പതാം സ്ഥാനത്ത്. ഇക്കുറി ഹോങ്കോങ്ങിനെ ഇന്ത്യ മറികടന്നുവെന്ന പ്രത്യേകത കൂടി ഉണ്ട്. ഹോങ്കോങ്ങിന്റെ കരുതല്‍ ശേഖരം ഡിസംബറില്‍ 32800 കോടി ഡോളറായിരുന്നത് ജനുവരിയില്‍ 32500 കോടി ഡോളറായി കുറഞ്ഞു. ചൈനയാണ് ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ രണ്ടാമതും. സൌദി അറേബ്യ, സ്വിറ്റ്സര്‍ലന്‍ഡ്, തയ്വാന്‍, റഷ്യ, ദക്ഷിണ കൊറിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണു തൊട്ടുപിന്നില്‍. 42300 കോടി മുതല്‍ 36300 കോടി ഡോളര്‍ വരെയാണ് ഈ രാജ്യങ്ങളുടെ കരുതല്‍ ശേഖരം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :