ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ അക്ഷമരായി കാത്തിരിക്കുന്നത് മുന്നൂറോളം ഭീകരര്‍

ശ്രീനഗർ| VISHNU N L| Last Modified ചൊവ്വ, 3 നവം‌ബര്‍ 2015 (18:10 IST)
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ നിയന്ത്രണ രേഖയ്ക്ക് സമീപം 300 ഭീകരർ താവളമടിച്ചിരിക്കുന്നതായി ഉയർന്ന സൈനിക ഉദ്യോഗസ്ഥൻ.
ശ്രീനഗർ 15 കോപ്സ് ജനറൽ കമാൻഡിങ് ഓഫീസർ ലഫ്: ജനറൽ സതീഷ് ദുവ ആണ് ഇക്കാര്യം അറിയിച്ചത്. നുഴഞ്ഞു കയറാൻ അവർക്കുമേൽ വലിയ സമ്മർദം ഉണ്ടെന്നും ദുവ അറിയിച്ചു.

നുഴഞ്ഞു കയറ്റം കുറഞ്ഞതായി കരുതുന്നില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ, ലഭിക്കുന്ന സൂചനകളും വിവരങ്ങളും അനുസരിച്ച് 300 ലധികം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയാറായി അതിർത്തിയിലുണ്ടെന്നും ഇന്ത്യൻ സുരക്ഷാ സൈന്യത്തിന്റെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടാണ് ഭീകരർക്ക് നുഴഞ്ഞു കയറാൻ സാധിക്കാത്തത്. ഭീകരരിൽ ചിലർ ഇന്ത്യൻ സേനയ്ക്കു നേരെ ആക്രമണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :