മുംബൈ|
jibin|
Last Modified ചൊവ്വ, 3 നവംബര്‍ 2015 (10:24 IST)
താനൊരു ക്രിക്കറ്റ് കളിക്കാരന്‍ ആയില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റ് ആകുമായിരുന്നുവെന്ന്
അജന്‍ക്യ രഹാനെ. കുട്ടിക്കാലത്ത് ക്രിക്കറ്റിനൊപ്പം കരാട്ടെയിലും പരിശീലനം നേടിയിരുന്നു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റാണ് താന്‍. സച്ചിനെ പോലെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം പറത്തുന്നത് ഇപ്പോഴും തന്റെ ഉള്ളിലെ സ്വപ്‍നമാണെന്ന് രഹാനെ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിനും ദ്രാവിഡുമാണ് തന്റെ മാതൃകാ പുരുഷന്‍മാര്‍. ആയോധനകലകള്‍ അഭ്യസിച്ചത് തനിക്ക് ക്രിക്കറ്റ് മൈതാനത്ത് പില്‍ക്കാലത്ത് ശാരീരികക്ഷമത നിലനിര്‍ത്താന്‍ സഹായിച്ചതായും രഹാനെ പറഞ്ഞു. ഭോപ്പാലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് രഹാനെ മനസ് തുറന്നത്.