വാഷിങ്ടൺ|
jibin|
Last Modified ശനി, 13 ജൂണ്‍ 2015 (15:06 IST)
മ്യാന്‍മറിലെ ഭീകരവേട്ടയെക്കുറിച്ചു ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് അമേരിക്ക. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പ്പര്യമില്ല. ഭീകരവാദത്തെ അമർച്ച ചെയ്യാൻ ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കണമെന്നും യുഎസ് വക്താവ് ജെഫ് റാത്തക്ക് വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടാകാന്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഈ നീക്കങ്ങളെ അമേരിക്ക എന്നും പിന്തുണയ്‌ക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദക്ഷിണ ഏഷ്യയിലെ സമാധനത്തെയും സ്ഥിരതയെയും ബാധിക്കുന്നതാണ്. അതിനാൽ പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിക്കുന്നതിനെ എപ്പോഴും പ്രോത്സാഹിപ്പിക്കുമെന്നും യുഎസ് വക്താവ് വ്യക്തമാക്കി.
അതിര്‍ത്തി കടന്ന് പോലും ഭീകരരെ വധിക്കാന്‍ ഇന്ത്യക്ക് മടിയില്ലെന്ന് പറഞ്ഞതാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്. മ്യാന്‍ മറല്ലാ പാകിസ്ഥാനെന്നും, എത് പ്രകോപനങ്ങള്‍ക്കും തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്ക് ശക്തിയുണ്ടെന്നുമാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയത്. പാക്
ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാനാണ് ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഈ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചത് വീണ്ടും പാകിസ്ഥാനെ ചൊടിപ്പിച്ചു. ഇത്തരത്തിൽ വാക് പോരാട്ടം തുടരുന്നതിനിടെയാണ് യുഎസ് ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് അറിയിച്ചത്.