മ്യാന്മര്‍ മോഡല്‍ ഓപ്പറേഷന്‍ ബംഗ്ലാദേശിലേക്കും, സൈന്യം പടയൊരുക്കം തുടങ്ങി

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 13 ജൂണ്‍ 2015 (14:35 IST)
വടക്കു കിഴക്കന്‍ തീവ്രവാദികളെ അതിര്‍ത്തി കടന്ന് പിന്തുടര്‍ന്ന് ചെന്ന് അടിച്ചമര്‍ത്തിയ ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബംഗ്ലദേശിലുള്ള തീവ്രവാദികളെ ലക്ഷ്യമാക്കി അടുത്ത നടപടിക്ക് ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു എന്നാണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍.

അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും അതിര്‍ത്തി രക്ഷാ സേനകള്‍ അടുത്തിടെ നടത്തിയ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തീരുമാനിച്ചതെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. മുമ്പ് ബംഗ്ലദേശിന്റെ വിവിധ ഭാഗങ്ങളിലായിരുന്ന് ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ തുരത്തുന്നതിന് ബിഎസ്എഫ് ബംഗ്ലദേശിന്റെ സഹായം തേടിയിരുന്നു.

ബിഎസ്എഫ് ബംഗ്ലദേശില്‍ പ്രവര്‍ത്തിക്കുന്ന 39ല്‍ അധികം തീവ്രവാദ ക്യാംപുകളെക്കുറിച്ച് ബംഗ്ലദേശിന് വിവരങ്ങള്‍ കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലദേശ് സത്വര നടപടികളുമായി മുന്നോട്ട് പോകുകയുമാണ്. നടപടികള്‍ പുരോഗമിക്കുന്ന ഘട്ടത്തില്‍ ഇന്ത്യന്‍ ആര്‍മിയും ദൌത്യത്തില്‍ പങ്കാളികളാകും. ആവശ്യമെങ്കില്‍ അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ബംഗ്ലാദേശിന്റെ അനുവാദത്തൊടെ അവിടെ പ്രവേശിക്കാനും ഇന്ത്യന്‍ സേനയ്ക്ക് പദ്ധതിയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :