ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 27 മെയ് 2014 (17:13 IST)
ഇന്ത്യ- പാക് ബന്ധത്തില്‍ പുതിയ അധ്യായമെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷെറീഫ്. വളരെ സന്തോഷത്തോടെയാണ് ഇന്ത്യയിലേക്ക് വന്നത്. സൌഹര്‍ദ്ദപരമായ സ്വീകരണമാണ്
ഇന്ത്യ നല്‍കിയത്. പ്രതീക്ഷകള്‍ പങ്കുവെച്ചു. മോഡിയെ നവാസ് ഷെറീഫ് പാകിസ്ഥാനിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച മോഡി തീയതി പിന്നീട് അറിയിക്കാമെന്നും അറിയിച്ചു. മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളുടെയും നിലപാട് ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ച ചരിത്രപരമായിരുന്നു. വികസനത്തിനും സമാധാനത്തിനും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ആരോപണപ്രത്യാരോപണങ്ങള്‍ ഗുണം ചെയ്യില്ലെന്നും നവാസ് ഷെറീഫ് പറഞ്ഞു.
മോഡി വളരെ അനുകൂലപരമായാണ് പെരുമാറിയത്. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനപരമായ നിലയിലായിരിക്കണം ബന്ധമെന്നുള്ള ആഗ്രഹം അറിയിച്ചതായും നവാസ് ഷെറീഫ് അറിയിച്ചു.