പാക്കിസ്ഥാന്‍ ഭീതിയില്‍: അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുന്നു

 ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി , പാക്കിസ്ഥാന്‍ , ജവാന്മാര്‍
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 2 ജനുവരി 2015 (17:25 IST)
പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാക്ക് ജവാന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതായി റിപ്പോര്‍ട്ട്. പല മേഖലകളിലെയും നിയന്ത്രണം പാക് റേഞ്ചേഴ്സില്‍ നിന്ന് പാക് സൈന്യം ഏറ്റെടുത്തു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഈ വാര്‍ത്ത തള്ളി.

ഇന്ത്യ-പാക്ക് രാജ്യാന്തര അതിര്‍ത്തി പ്രദേശത്തെ സംരക്ഷണ ചുമതലയുള്ള പാക് റേഞ്ചേഴ്സില്‍ നിന്ന് പാക് സൈന്യം ഏറ്റെടുത്തതായും. കൂടുതല്‍ സൈന്യത്തെ അതിര്‍ത്തികളില്‍ വിന്യസിച്ചതായുമാണ് വാര്‍ത്ത പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ 13 സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തിരുന്നു. ബുധനാഴ്ചത്തെ പാക്ക് വെടിവയ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടതിനെ തുര്‍ന്നാണ് നിലവിലെ സാഹചര്യം ഉടലെടുത്തത്.

അതേസമയം അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്ത് ഭീകരരെ അതിര്‍ത്തി കടത്തിവിടാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഭീകരരെ അതിര്‍ത്തി കടത്തി വിടാനാണ് പാക്ക് സൈന്യം നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കു നുഴുഞ്ഞു കയറാന്‍ അറുപതോളം പാക്ക് ഭീകരര്‍ തയാറായി നില്‍പുണ്ടെന്നു ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ രാകേഷ് ശര്‍മ വ്യാഴാഴ്ച് പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :